കൊച്ചി: നാടൊന്നാകെയുള്ള പ്രാർഥനകൾക്കിടെ മംഗളൂരുവിൽനിന്ന് എത്തിച്ച ദിവസങ്ങൾ മ ാത്രം പ്രായമുള്ള കുഞ്ഞിെൻറ ശസ്ത്രക്രിയ പൂർത്തിയായി. ഏഴുമണിക്കൂർ നീണ്ട ശസ്ത്രക്രിയക ്കുശേഷം കുഞ്ഞിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോ. കൃഷ്ണകുമാ ര്‍, ഡോ. ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിെല സംഘം കാർഡിയോ പൾമണറി ബൈപാസിലൂടെയാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പേതാടെ ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് നാലോടെയാണ് പൂർത്തീകരിച്ചത്. ഹൃദയ വാൽവിെൻറ സേങ്കാചം ശരിയാക്കുകയും ഹൃദയത്തിെൻറ ദ്വാരം അടക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂർ നിർണായകമായി ഡോക്ടർമാർ വിലയിരുത്തുന്നു. കാരണം, കാർഡിയോ പൾമണറി ബൈപാസിൽനിന്ന് റിക്കവറി ചെയ്യാനുള്ള സമയമാണിത്.
ഈ സമയത്ത് കുഞ്ഞിെൻറ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കും. രണ്ടുദിവസം മുമ്പാണ് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മംഗളൂരുവിൽനിന്ന് അടിയന്തര ശസ്ത്രക്രിയക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്ര തിരിച്ച ആംബുലൻസിെൻറ യാത്ര കേരളമൊന്നാകെ ഏറ്റെടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിനിടെ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.