കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജം -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തിന് എത്ര വാക്സിൻ യൂണിറ്റുകൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. വൈകാതെ തന്നെ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. കോ​വി​ഷീ​ൽ​ഡ്​ വാക്സിനെ കുറിച്ച് ആശങ്കകളില്ലെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ഡ്രൈ ​റ​ണിൽ പങ്കെടുക്കാൻ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രിയിൽ എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.

കേരളത്തിലെ നാ​ല് ജി​ല്ല​ക​ളി​ലാണ് കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ ​റ​ണ്‍ തുടങ്ങിയത്. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ഡ്രൈ ​റ​ൺ നടക്കുന്നത്.

രാ​വി​ലെ ഒ​മ്പ​തിന് ആരംഭിച്ച ഡ്രൈ റൺ 11ന് അവസാനിക്കും. വാക്സിൽ കുത്തിവെപ്പിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമെന്ന് പരിശോധിക്കുകയാണ് ട്രയൽ റൺ നടത്തുക വഴി ലക്ഷ്യമിടുന്നത്.​ ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളായി 25 പേർ വീതം ഒാരോ കേന്ദ്രത്തിലും ട്രയലിൽ പങ്കെടുക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.