തിരുവനന്തപുരം: വനം മന്ത്രി കെ. രാജുവിെൻറ ജർമൻ യാത്രാ വിവാദമടങ്ങുംമുമ്പ് ആരോഗ്യവകുപ്പ് ഡയറക്ർ ഡോ. ആർ.എൽ. സരിതയുടെ അമേരിക്കൻ യാത്ര വിവാദത്തിൽ. പ്രളയക്കെടുതിയെത്തുടർന്ന് പകര്‍ച്ചവ്യാധി പ്രതിരോധം ഏകോപിപ്പിക്കേണ്ട ചുമതല ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിലനിൽക്കെയാണ് വകുപ്പ് മേധാവി അമേരിക്കയിലേക്ക് പോയത്.
പ്രളയത്തെതുടർന്ന് പകര്‍ച്ചവ്യാധികൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികള്‍ ഏകോപ്പിക്കേണ്ടത് ഡയറക്ടര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ്. ഡയറക്ടറേറ്റിൽ കണ്ട്രോള് റൂമും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും അവലോകന യോഗങ്ങളും ചേരേണ്ടതുണ്ട്.
അമേരിക്കയിലെ ഹെല്‍ത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സ് സംഘടിപ്പിക്കുന്ന ഇൻറർ നാഷനൽ സെമിനാര്‍ ഓണ്‍ എമേര്‍ജിങ് ഇൻഫെക്ഷ്യസ് ഡിസീസസില്‍ പങ്കെടുക്കാനാണ് യാത്ര. സെപ്റ്റംബർ നാലുവരെ നീളുന്ന െസമിനാറിൽ പെങ്കടുക്കാൻ ശനിയാഴ്ചയാണ് പുറപ്പെട്ടത്. ഈ മേഖലയിലെ വിദഗ്ധരെ സെമിനാറിന് അയക്കുന്നതിനുപകരം അഡ്മിനിസ്ട്രേറ്റിവ് കാഡറില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍തന്നെ അമേരിക്കയിലേക്ക് പോയത് ഇതിനകം വിമർശനവിധേയമായിട്ടുണ്ട്.
അതേസമയം, യാത്രക്ക് ജൂലൈ 30ന് അനുമതി നല്‍കിയതാണെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസിെൻറ വിശദീകരണം. അനുമതി ലഭിെച്ചങ്കിലും നിലവിലെ സാഹചര്യത്തിൽ യാത്ര ഒഴിവാക്കുകയോ പകരം മറ്റൊരാളെ അയക്കുകയോ ആണ് വേണ്ടിയിരുന്നതെന്നാണ് പൊതുവിൽ ഉയർന്നിട്ടുള്ള വാദം. ഡയറക്ടറുടെ അഭാവത്തിൽ ചുമതല അഡീഷനൽ ഡയറക്ടര്‍ക്ക് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.