ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു

കാനനപാതയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന

എരുമേലി: കണമല, കാളകെട്ടി, അഴുതക്കടവ്, കോയിക്കാവ്, ഇരുമ്പൂന്നിക്കര ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. കാനനപാതയിലെ ഹോട്ടലുകളിൽ പഴകിയ ആഹാരസാധനങ്ങൾ നൽകുന്നതായി തീർഥാടകരിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഷാജിമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കണമലയിലെ ഹോട്ടലിൽനിന്ന് പഴകിയ ആഹാര സാധനങ്ങൾ കണ്ടെടുത്തു നശിപ്പിച്ചു.

അടിസ്ഥാന സൗകര്യം ഇല്ലാതെ അന്തർസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമസ്ഥർക്ക് നോട്ടീസ് നൽകി. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞദിവസം റവന്യൂ സ്ക്വാഡ് എരുമേലിയിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ലഭിച്ചിരുന്നു.

എരുമേലിയിലും തുടർ പരിശോധന ശക്തമാക്കിയതായി ഹെൽത്ത് ഓഫിസർ അറിയിച്ചു. രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സന്തോഷ്, ജിതിൻ കെ.ഗോപകുമാർ, പ്രശാന്ത്എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Health department inspection in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.