തിരുവനന്തപുരം: സൗകര്യമൊരുക്കാതെയും ആസൂത്രണമില്ലാതെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളവർക്ക് പുറെമ മുതിർന്ന പൗരന്മാർക്കും കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതോടെ അമിതഭാരം െകാണ്ട് ആരോഗ്യകേന്ദ്രങ്ങൾ വിയർക്കുന്നു. രണ്ടാംഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ നൽകണമെന്നാണ് കേന്ദ്ര നിർദേശം. പുറെമ ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാം ഡോസും മുന്നണിപ്പോരാളികൾക്കുള്ള വാക്സിനുമാണ് നൽകുന്നത്.
ഇതിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കുകൂടി വാക്സിൻ നൽകുന്നതോടെയാണ് കാര്യങ്ങൾ ൈകവിട്ടത്. കോവിൻ പോർട്ടലിലെ സാേങ്കതികപ്രശ്നങ്ങൾ ഉണ്ടെങ്കിലും ആവശ്യക്കാരുടെ ബാഹുല്യമാണ് പ്രതിസന്ധിയാകുന്നത്. 'തെരഞ്ഞെടുപ്പ് ഡ്യൂട്ടി' എന്ന പരിഗണനയിൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും വാക്സിൻ നൽകുകയാണിപ്പോൾ. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സമയം ബുക്ക് ചെയ്ത് എത്തുന്നവരുടെ വിവരം ലഭ്യമാകാൻ സാേങ്കതികപ്രയാസം നേരിടുന്നതിനാൽ പലയിടങ്ങളിലും വിതരണകേന്ദ്രങ്ങളിലെത്തുന്നവർക്ക് തത്സമയ രജിസ്ട്രേഷൻ നടത്തി കുത്തിവെപ്പ് നൽകുകയാണ്.
തലസ്ഥാനത്ത് സെക്രേട്ടറിയറ്റ് ജീവനക്കാർക്കായി പ്രത്യേകം ക്യാെമ്പാരുക്കിയും മെഡിക്കൽസംഘങ്ങളെ നിയോഗിച്ചുമാണ് വാക്സിൻ വിതരണം. സമാന്തരമായി ആശുപത്രികളും സംവിധാനമൊരുക്കണമെന്നതാണ് ആരോഗ്യവകുപ്പിനെയും വെട്ടിലാക്കുന്നത്. മെഡിക്കൽ ക്യാമ്പ് മാതൃകയിൽ സംവിധാനമൊരുക്കി ജീവനക്കാർക്കെല്ലാം വാക്സിൻ നൽകാനായിരുന്നു ആദ്യ നീക്കം. രജിസ്ട്രേഷൻ വേണമെന്നതിൽ ആരോഗ്യവകുപ്പ് കർശനനിലപാട് സ്വീകരിച്ചതോടെ സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയിെല്ലങ്കിൽ ചികിത്സ അവതാളത്തിലാകുമെന്ന് ഡോക്ടർമാർ മുന്നിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.