മലപ്പുറം: നിരവധി ദുഷ്പ്രചാരണങ്ങളെ ഇനിയുള്ള ദിവസങ്ങളിൽ യു.ഡി.എഫ് നേരിടേണ്ടി വരുമെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ധാരാളം വ്യാജ വാർത്തകൾ പുറത്ത് വരും. അതിൽ പതറരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
നിലമ്പൂരിൽ ഇഞ്ചോടിഞ്ച് മത്സരമുള്ളത് ടെലിവിഷനിൽ മാത്രമാണ്. ഫീൽഡിലേക്ക് ഇറങ്ങിയാൽ ആര്യാടൻ ഷൗക്കത്തിന്റെ ഏകപക്ഷീയമായ മുന്നേറ്റം കാണാമെന്നും അദ്ദേഹം പറഞ്ഞു. നമ്മളെ നശിപ്പിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങളാവും ഇനിയുണ്ടാവുക. അതിലൊന്നും പതറാതെ ഒറ്റലക്ഷ്യത്തിനായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പി.വി അൻവറിനെ കാണാൻ പോയത് വിവാദമായിരുന്നു. അൻവർ വിഷയം അവസാനിപ്പിച്ചുവെന്ന് വി.ഡി സതീശനെ പോലുള്ള യു.ഡി.എഫിന്റെ ഉന്നതനേതാക്കൾ അറിയിച്ചതിന് പിന്നാലെയായിരുന്നു രാത്രിയുള്ള രാഹുലിന്റെ സന്ദർശനം.
തുടർന്ന് രാഹുൽ മാങ്കൂട്ടത്തലിനെ തിരുത്തി കോൺഗ്രസ് നേതൃത്വം തന്നെ രഗത്തെത്തിയിരുന്നു. സന്ദർശനം തെറ്റായി പോയെന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.