Posted On
date_range Updated On
date_range നഴ്സായ ഭാര്യയെ കാണാൻ യു.കെയിൽ പോയ പൊലീസുകാരൻ തിരിച്ചുവന്നില്ല; പിരിച്ചുവിട്ടു
ഇടുക്കി: ശമ്പള രഹിത അവധിക്കു ശേഷവും സർവീസിൽ തിരികെ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചു വിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെതിരെയാണു വകുപ്പ് തല നടപടിയെടുത്തത്.
യുകെയിൽ നഴ്സായ ഭാര്യയുടെ അടുക്കലേക്കു പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. തുടർന്നാണ്, അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്ന് മനസിലായി. ഇതോടെ, അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ട് ലഭിച്ചു. തുടർന്നാണ്, പിരിച്ചു വിടൽ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.