സി.പി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്​റ്റേറ്റ്​ ഇടനിലക്കാരൻ രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവി​​െൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. അന്വേഷണം ആരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ സിംഗിൾ ബെഞ്ച്​ ഹരജി തള്ളിയത്​. 

​മൊബൈല്‍ ഫോണില്‍ അഞ്ചാം പ്രതിയുമായി സംസാരിച്ചുവെന്നതല്ലാതെ കൊലപാതകവുമായി തന്നെ ബന്ധിപ്പിക്കാൻ തെളിവുകളൊന്നുമില്ലെന്നും തെളിവെടുപ്പിന്​ ത​​െൻറ കസ്​റ്റഡി ആവശ്യമില്ലെന്നും പറഞ്ഞാണ്​ ജാമ്യ ഹരജി നൽകിയിരുന്നത്​. ചില രേഖകളില്‍ രാജീവിനെക്കൊണ്ട് ഒപ്പ് ഇടീക്കാൻ നിർബന്ധിച്ചുവെന്നാണ്​ മറ്റു പ്രതികളുടെ മൊഴിയെങ്കിലും അങ്ങനെയുള്ള രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തനിക്ക്​ കടുത്ത ആരോഗ്യപ്രശ്‌നങ്ങള​ുണ്ടെന്നും ജയിലില്‍ തുടരുന്നത്​ ജീവന് ഭീഷണിയാണെന്നും ഹരജിക്കാരൻ വാദിച്ചു.

അതേസമയം, കൊലപാതകത്തിലും ഉദയഭാനുവിന് പങ്കുണ്ടെന്നായിരുന്നു പ്രോസിക്യൂഷ​​​െൻറ ആരോപണം. രാജീവും ഹരജിക്കാരനും തമ്മിൽ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകൾ നടന്നിട്ടുണ്ട്​. ഇതേ തുടർന്നാണ്​ ഇവര്‍ തമ്മിൽ ശത്രുതയുണ്ടാകുന്നത്​. മറ്റ്​ പ്രതികളുമായി ഹരജിക്കാരൻ നടത്തിയ ഫോൺ കോൾ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസ് ഡയറിയും തെളിവുകളുടെ വിവരങ്ങളുമെല്ലാം കോടതിയില്‍ സമര്‍പ്പിച്ചു. പല ക്രിമിനൽ കേസുകളിലും സ്​പെഷൽ പ്രോസിക്യൂട്ടറായിരുന്ന ഹരജിക്കാരൻ സ്വാധീന ശക്​തിയുള്ളയാളാ​െണന്നും ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 
അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി രഞ്ജിത്ത് എന്നിവരുടെ ജാമ്യ ഹരജിയും നേര​േത്ത തള്ളിയിരുന്നു

Tags:    
News Summary - HC stays Udayabhan's bail plea in Chalakudy Rajiv murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.