കൈയേറിയ വഖഫ്​ സ്വത്തുക്കൾ തിരിച്ചെടുക്കണം; ഐ.എൻ.എൽ പ്രചാരണത്തിന്​ 

കോഴിക്കോട്​: അന്യാധീനപ്പെടുന്ന വഖഫ്​ സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട്​ ഐ.എൻ.എൽ ജനകീയ പ്രചാരണത്തിനൊരുങ്ങുന്നു. വഖഫ്​ സ്വത്തുക്കളുടെ കണ​ക്കെടുത്ത്​, തട്ടിയെടുത്തവ തിരിച്ചുപിടിക്കണമെന്നും കുറ്റവാളികൾക്കെതിരെ നടപടിവേണമെന്നും ഐ.എൻ.എൽ സംസ്​ഥാന പ്രസിഡണ്ട്​ പ്രഫ. എ.പി അബ്​ദുൽ വഹാബ്​, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യ ജനറൽ ​െസക്രട്ടറി അഹമ്മദ്​ ദേവർകോവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

മതസ്​ഥാപനങ്ങളുടെ ആധിപത്യമുള്ള മുസ്​ലിം ലീഗ്​ നേതാക്കളാണ്​ വഖഫ്​ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിൽ മുൻപന്തിയിലുള്ളതെന്ന്​ ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു. മഞ്ചേശ്വരം എം.എൽ.എയായ എം.സി ഖമറുദീ​​െൻറ നേതൃത്വത്തിൽ തൃക്കരിപ്പൂരിലെ സ്​ഥാപനത്തി​​െൻറ ആറുകോടി രൂപയു​െട സ്വത്തുക്കൾ ലീഗ്​​നേതാക്കളുൾപ്പെടുന്ന ട്രസ്​റ്റിന്​ ചുരുങ്ങിയ തുകക്ക്​ കൈമാറിയിട്ടുണ്ട്​. മഹല്ലുകളിലെ പണം പൂട്ടിപ്പോയ ജ്വല്ലറിയുടെ കച്ചവടത്തിനായി നിക്ഷേപിച്ചിരുന്നു. ജനകീയ പ്രചാരണത്തി​​െൻറ ഭാഗമായി മ​ന്ത്രി കെ.ടി ജലീൽ, വഖഫ്​ ബോർഡ്​ ചെയർമാൻ ടി.കെ ഹംസ, നിയമവിദഗ്​ദർ എന്നിവരെ പ​ങ്കെടുപ്പിച്ച്​ വെബിനാർ സംഘടിപ്പിക്കും. തുടർന്ന്​ സംസ്​ഥാനത്തുടനീളം വഖഫ്​ സംരക്ഷണ, ബോധവത്​കരണ സംഗമങ്ങളും നടത്തും. 

Tags:    
News Summary - Have to regain Waqf properies-INL-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.