കാഞ്ഞങ്ങാട്: മുഖ്യമന്ത്രി, ഷൊർണൂർ എം.എൽ.എ പി.കെ. ശശി എന്നിവർക്കെതിരെ വാട്സ്ആപ് സന്ദേശമയച്ച നഗരസഭ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിൽ ഒാഫിസ് അറ്റൻഡറായ പടന്നക്കാെട്ട മുഹമ്മദ് റിയാസിനെതിരെയാണ് നടപടി. ഇയാൾ ഗ്രൂപ് അഡ്മിനായ നഗരപാലികയെന്ന ഗ്രൂപ്പിലേക്കാണ് അശ്ലീലച്ചുവയുള്ള സന്ദേശം ഫോർവേഡ് ചെയ്തത്.
പി.കെ. ശശിക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെടുത്തിയാണ് സന്ദേശം. കാഞ്ഞങ്ങാട്, കാസർകോട്, നീലേശ്വരം നഗരസഭകളിലെ ജീവനക്കാരടങ്ങിയതാണ് ഗ്രൂപ്. നഗരസഭ ചെയർമാെൻറ പരാതിയിൽ നഗരകാര്യ സെക്രട്ടറിയാണ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.