മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണം; കാസക്കെതിരേ പരാതി

പുൽപള്ളി: ലൗ ജിഹാദിനെതിരെയും നാർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ സ്റ്റുഡന്റ്സ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) പരാതി നല്‍കി. എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്‍റ് മുനീബ് എൻ.എ പുൽപള്ളി പൊലീസിലാണ് പരാതി നൽകിയത്.

കേരളത്തിന്‍റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്ന് പരാതിയിൽ പറയുന്നു. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്.

പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്‌ലിം സമുദായത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

Tags:    
News Summary - Hate propaganda against Muslim community; Complaint filed against Casa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.