ഹ​ർ​ത്താ​ൽ നി​ർ​മാ​ണ​ തൊഴി​ലാ​ളി​യു​ടെ ജീ​വ​നെ​ടു​ത്തു

ച​വ​റ(കൊല്ലം): ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി സ​മ​യ​ത്തി​ന്​ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. വാ​ഹ​നം കി​ട്ടാ​ഞ്ഞ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി‍. ച​വ​റ പ​ട്ട​ത്താ​നം മു​കു​ന്ദ​പു​രം മു​ള്ളി​യി​ൽ വീ​ട്ടി​ൽ രാ​ജു ആ​ണ് (45) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​പ​ട​പ്പ​നാ​ൽ ജ​ങ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു നി​ർ​മാ​ണ​ജോ​ലി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​ന​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഓ​ട്ടോ​യി​ൽ ക​യ​റ്റി കോ​യി​വി​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്​​റ്റ​്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്​​കാ​രം ഞാ​യ​റാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. പി​താ​വ്: വേ​ലാ​യു​ധ​ൻ. മാ​താ​വ്: ക​ല്യാ​ണി. ഭാ​ര്യ: ര​ജ​നി. മ​ക്ക​ൾ: രാ​ഖി, രേ​ഷ്മ.

Tags:    
News Summary - Harthal Victim -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.