തിരുവനന്തപുരം: ഹാരിസൺസ് ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കാൻ സർക്കാർ സിവിൽ കോടതി യെ സമീപിക്കണമെന്ന ഹൈകോടതിയുടെ 17 ഉത്തരവുകൾ അട്ടിമറിക്കപ്പെട്ടു. ഇൗ ഉത്തരവുകൾ മ ുന്നിൽെവച്ചാണ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഹാരിസൺസ് അടക്കമുള്ള വിദേശക മ്പനികൾക്ക് ഭൂനികുതി അടക്കുന്നതിന് ഉത്തരവിടണമെന്ന് നോട്ട് കുറിച്ചത്.
ഭൂമ ി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്പെ ഷൽ ലീവ് പെറ്റീഷൻ തള്ളിയതോടെയാണ് എട്ട് കമ്പനികളും രണ്ടു കക്ഷികളും ഹൈകോടതിയിൽ റിട്ട് നൽകിയത്. വിദേശ കമ്പനികളുടെ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട 17 കേസുകളിലും ജസ്റ്റിസ് അനു ശിവരാമൻ, ഭൂവുടമസ്ഥത സ്ഥാപിക്കാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കണമെന്ന് ഉത്തരവിട്ടു. അതോടൊപ്പം, കേസുകളിൽ പരാതിക്കാരുടെ ഉടമസ്ഥത സ്ഥാപിക്കപ്പെട്ടാൽ ഭൂനികുതി സ്വീകരിക്കാനും നിർദേശിച്ചു.
ഭൂമിയിൽ ഉടമസ്ഥതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് കമ്പനികൾ നേരത്തേ ഹൈകോടതി ഡിവിഷൻ െബഞ്ചിനോട് ആവശ്യപ്പെെട്ടങ്കിലും കോടതി ഇത് നിരസിക്കുകയായിരുന്നു. ഉടമസ്ഥത തെളിയിക്കാൻ സർക്കാറിനോട് സിവിൽ കോടതിയെ സമീപിക്കാനാണ് ഡിവിഷൻ െബഞ്ചും നിർദേശിച്ചത്.
എന്നാൽ, ഈ ഉത്തരവുകളിലെ പകുതിഭാഗം മറച്ചുപിടിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഭൂനികുതി സ്വീകരിക്കുന്നതിന് നിർദേശം നൽകിയത്. അത് ഹൈകോടതി ഉത്തരവിെൻറ അട്ടിമറിയാണെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമവകുപ്പും കമ്പനികൾക്ക് ഭൂനികുതി അടക്കുന്നതിന് അനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാലാണ് സിവിൽ കോടതിയെ സമീപിക്കാനുള്ള ഹൈകോടതി നിർദേശം മറികടന്ന് നികുതി അടക്കുന്നതിന് ഉത്തരവ് ഇറക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ നിയമോപദേശം നൽകേണ്ട അഡ്വക്കറ്റ് ജനറൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടില്ല.
പ്രിയ എസ്റ്റേറ്റ്, എം.എം.ജെ പ്ലാേൻഷൻസ്, പോബ്സ് എൻറർപ്രൈസസ്, ഗോസ്പൽ ഫോർ ഏഷ്യ, ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി, റിയ റിസോർട്ട് ആൻഡ് പ്രോപ്പർട്ടീസ്, ബോയിസ് റബർ എസ്റ്റേറ്റ് എന്നീ കമ്പനികളും ഡോ. ജോർജ് വർഗീസ്, സൈറ വർഗീസ്, ജിജി ജോർജ് എന്നിവരുമാണ് ഹൈകോടതിയെ സമീപിച്ചത്. പോബ്സെൻറ കേസിലായിരുന്നു ജസ്റ്റിസ് അനു ശിവരാമെൻറ അവസാന ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.