കൊളത്തൂർ (മലപ്പുറം): അന്തിയുറങ്ങാനൊരിടമെന്ന സഹപാഠിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഹൈറുൻ ഹിബ ഊരി നൽകിയത് ഒരു പവൻ സ്വർണമാല. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അരുൺ പ്രകാശിന് സഹപാഠികളും നാട്ടുകാരും ചേർന്നാണ് കിടപ്പാടമൊരുക്കുന്നത്.
സംഭാവനക്കായി അധ്യാപകർ സമീപിച്ചപ്പോഴാണ് പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിനിയായ ഹൈറുൻ ഹിബ ആഭരണം ഊരി നൽകിയത്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ-ഹസീന ദമ്പതികളുടെ മകളാണ്.
വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിന് താഴെ ദുരിതം പേറിയാണ് കൊളത്തൂർ പടിഞ്ഞാറെ കുളമ്പ് കളരിക്കൽ അരുൺ പ്രകാശിെൻറ കുടുംബം കഴിയുന്നത്. പിതാവ് ജയപ്രകാശ് അഞ്ച് വർഷമായി രോഗബാധിതനായി കിടപ്പിലാണ്.
കൊളത്തൂരിലെ മാവേലി സ്റ്റോറിൽ താൽക്കാലിക ജീവനക്കാരിയായ മാതാവ് ആനന്ദവല്ലിയും വിവിധ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നു. അനിയൻ അർജുൻ പ്രകാശ് പത്താം തരം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.