പാപ്പാന്മാരെ ആക്രമിച്ച ‘ഹരിപ്പാട് സ്കന്ദനെ’ തളച്ചപ്പോൾ

മദപ്പാടിലായ ‘ഹരിപ്പാട് സ്കന്ദൻ’ പാപ്പാന്മാരെ ആക്രമിച്ചു; ചങ്ങല അഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം

ആലപ്പുഴ: മദപ്പാടിലായിരുന്ന ആന രണ്ട് പാപ്പാന്മാരെ ആക്രമിച്ചു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 'ഹരിപ്പാട് സ്കന്ദൻ' എന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയാണ് ആന ആദ്യം ആക്രമിച്ചത്. പിന്നാലെ മണികണ്ഠന് പകരമായെത്തിയ മുരളിയെയും ആന കുത്തി.

ഞായറാഴ്ച ഉച്ചയോടെ ആനയുടെ മുകളിൽ കയറി ചങ്ങല അഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മണികണ്ഠനെ ഹരിപ്പാട് സ്കന്ദൻ കുലുക്കി താഴെയിടുകയും കുത്തുകയും ചെയ്തത്. തുടർന്ന് ആനയെ തളച്ചു. പിന്നീട് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് പാപ്പാനായ മുരളിയും കൂടുതൽ പാപ്പാന്മാരും സ്ഥലത്തെത്തി.

ആൽത്തറയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ആന വീണ്ടും അക്രമാസക്തനാകുന്നത്. മുകളിലിരുന്ന മുരളിയെ കുലുക്കി താഴെയിട്ട ശേഷം കുത്തുകയായിരുന്നു.

Tags:    
News Summary - 'Haripad Skandan', who was in Madappad, attacked the papans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.