ഹരിദാസ്​ വധം: കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം, മരണകാരണം അമിത രക്തസ്രാവം

തലശ്ശേരി പുന്നോലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുപതിലധികം വെട്ടുകൾ ഏറ്റിരുന്നതായി പറയുന്നു. മരണകാരണം അമിത രക്തസ്രാവമമാണെന്ന്​ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോ‍ർട്ടിൽ പറയുന്നു. ഇതിനിടെ,

തലശ്ശേരിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെകൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്നലെതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം ചുമത്തിയാണ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ബിജെപി നേതാവ് ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രകോപനപരമായ പ്രസംഗം നേരത്തേപുറത്തുവന്നിരുന്നു.

കൊലപാതകം നടത്തിയത് നാലുപേരാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെവരെയും അന്വേഷണസംഘം വാഹനപരിശോധയും റെയ്ഡുകളും നടത്തിയിരുന്നു. ഉച്ചയോടെ ഇവര്‍ പിടിയിലാവുമെന്നാണ് പോലീസ് കരുതുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Haridas murder: Post-mortem report released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.