ഹനീഷ ഷെറിന്‍െറ മരണം: പിതാവ് ഇന്ന് തിരുപ്പൂര്‍ പൊലീസിന് മൊഴി നല്‍കും

കോഴിക്കോട്: രണ്ടാഴ്ച മുമ്പ് കാണാതായ പെണ്‍കുട്ടി തിരുപ്പൂരില്‍ ട്രെയിനില്‍നിന്നു വീണ് മരിച്ച സംഭവത്തില്‍ പിതാവ് ജോഷി സെബാസ്റ്റ്യന്‍ ചൊവ്വാഴ്ച തിരുപ്പൂര്‍ പൊലീസിന് മൊഴി നല്‍കും. ജില്ല ജയിലിന് സമീപം പുതിയേടത്ത് കണ്ടിപറമ്പില്‍ ഹനീഷ ഷെറിന്‍ (19) തിരുപ്പൂരില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ കുറ്റിക്കാട്ടൂര്‍ മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രനെ (20) തിരുപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടി ട്രെയിനില്‍നിന്നും വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തന്നോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മകളെ കൊന്നതാണെന്നുള്ള പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ കസബ പൊലീസ് പിടികൂടിയ അഭിരാമിനെ തിരുപ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തിരുപ്പൂരില്‍ എത്തിച്ച ഇയാളുമായി പൊലീസ് റെയില്‍വേ ട്രാക്കിലും മറ്റും പരിശോധന നടത്തി. ഹനീഷ ട്രെയിനില്‍ നിന്നും വീണതാണെന്ന മൊഴിയില്‍ അഭിരാം ഉറച്ചുനില്‍ക്കുന്നതും കൊലപാതകത്തിലേക്ക് നയിക്കാവുന്ന തെളിവുകള്‍ ലഭിക്കാത്തതും അപകട മരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. അഭിരാം ആദ്യം നല്‍കിയ മൊഴിയിലെ വൈരുധ്യമാണ് നേരത്തേ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്. തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്.ഐ ഈശ്വരന്‍െറ നേതൃത്വത്തിലാണ് അഭിരാമിനെ ചോദ്യം ചെയ്യുന്നതും സംഭവസ്ഥലത്തത്തെിച്ച് പരിശോധന നടത്തിയതും.

Tags:    
News Summary - haneeshasherin murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.