ദക്ഷിണ ഭവന നിർമാണ കമ്മിറ്റി കായംകുളത്ത് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

ഹലാൽ വിവാദം: വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യത്തിൽ -കടക്കൽ അബ്ദുൽ അസീസ് മൗലവി

കായംകുളം: വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനുള്ള ബി.ജെ.പി യുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹലാൽ വിവാദമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിലുള്ള ദക്ഷിണ ഭവന നിർമ്മാണ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിർമ്മാണ കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്‌ കുഞ്ഞു മൗലവി അധ്യക്ഷത വഹിച്ചു. കൺവീനർ സി.എ. മൂസാ മൗലവി, സയ്യിദ്മുത്തുകോയ തങ്ങൾ, എ.കെ. ഉമർ മൗലവി, എം.എം. ബാവ മൗലവി, കെ.കെ. സുലൈമാൻ മൗലവി, പാങ്ങോട് ഖമറുദ്ധീൻ മൗലവി, ഒ. അബ്ദുറഹ്മാൻ മൗലവി പത്തനാപുരം, കെ.പി. മുഹമ്മദ്‌, എൻ.കെ. അബ്ദുൽ മജീദ് മൗലവി, കെ. ജലാലുദ്ധീൻ മൗലവി, ഹസൻ ബസ്വരി മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, കടുവയിൽ ഇർഷാദ് ബാഖവി, തൊളിക്കോട് മൂഹിയുദ്ധീൻ മൗലവി, മാണിക്കൽ നിസാറുദ്ധീൻ മൗലവി, എ.എം.ആർ. നസീർ പത്തനാപുരം, നാസിറുദ്ധീൻ മന്നാനി, അബുൽകബീർ അദ്ദാഇ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Halal controversy: Aiming at communal polarization -Kadakkal Abdul Aziz Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.