Posted On
date_range Updated On
date_range ഹജ്ജ് തീർഥാടകരുടെ യാത്രാ പ്രതിസന്ധി ഉടൻ പരിഹരിക്കണം- എസ്.ഡി.പി.ഐ
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജിന് പോകാൻ തയാറായവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാന്നെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് കാലികമായ അപ്ഡേഷൻ നടത്തുന്നതിൽ കേന്ദ്രസർക്കാരിൻറെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ലക്ഷങ്ങൾ മുടക്കി എല്ലാ ഒരുക്കങ്ങളും പൂർത്തിയായവരുടെ യാത്ര തടസപ്പെടുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ടൂർ ഓപറേറ്റർമാർ വഴിയുൾപ്പെടെ ഹജ്ജിനായി തയാറായ മുഴുവൻ പേരുടെയും യാത്ര സുഗമമാക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.