ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് പ്ര​കാ​രം ക​രി​പ്പൂ​ർ- 1,21,200, കൊ​ച്ചി- 85,300, ക​ണ്ണൂ​ർ -86,200 രൂ​പ​യാ​ണ് അ​ട​ക്കേ​ണ്ട​ത്. നേ​ര​ത്തേ അ​ട​ച്ച ര​ണ്ട് ഗ​ഡു​വാ​യ 2,51,800 രൂ​പ​ക്ക് പു​റ​മെ​യാ​ണി​ത്. ര​ണ്ട് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ള്ള​വ​ർ ക​രി​പ്പൂ​ർ- 13,500, കൊ​ച്ചി- 9950, ക​ണ്ണൂ​ർ- 10,000 രൂ​പ എ​ന്നി​ങ്ങ​നെ അ​ധി​ക​മ​ട​ക്ക​ണം. 

Tags:    
News Summary - Hajj 3rd installment: Date extended to May 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.