നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അവസാനസംഘം ഹാജിമാർ ബുധനാഴ്ച മടങ്ങിയെത്തി. പുലർച്ച 4.30നാണ് അവസാനസംഘം ഹാജിമാരുമായി എസ്.വി 5943 നമ്പർ സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. ഈ മാസം 12 മുതലാണ് തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചത്. കേരളത്തിൽനിന്നുള്ള 11,689 പേരും ലക്ഷദ്വീപിൽ നിന്നുള്ള 277 പേരും മാഹിയിൽ നിന്നുള്ള 47 പേരുമടക്കം 12,013 പേരാണ് ഈ വർഷം യാത്രയായിരുന്നത്. ഇവരിൽ ലക്ഷദ്വീപിൽനിന്നുള്ള ഒരു ഹാജിയും കേരളത്തിൽനിന്നുള്ള 21 ഹാജിമാരും ഉൾപ്പെടെ 22 പേർ മക്കയിലും മദീനയിലുമായി മരിച്ചിരുന്നു. ശേഷിക്കുന്നവർ 30 വിമാനങ്ങളിലായാണ് നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.