2017 ഹജ്ജ് ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു

 ആലുവ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ സാമുഹിക മത മേഘലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു. 

ഹജ്ജ് കാര്യ മന്ത്രി ശ്രീ.കെ.ടി.ജലീല്‍, ആലുവ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എല്‍.മാരായ വി കെ   ഇബ്രാഹീം കുഞ്ഞ്, കെ.വി.അബ്ദുള്‍ ഖാദര്‍, മുന്‍ എം.പി. പി.രാജീവ്  എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‍ന്റ്  അബ്ദുള്‍ മുത്തലിബ്, എം എ   യൂസുഫ് എക്സ് MLA. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍  ഷബീര്‍, എല്ലാ മുഖ്യധാരാ സംഘടനാപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹ്യ, മത സാംസ്കാരിക  മേഖലിയില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. 
    
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പി​​​​െൻറ ഔപചാരിക ഉല്‍ഘാടനം 2017 ആഗസ്റ്റ് 12 ന് വൈകീട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും ഉല്‍ഘാടന സമ്മേളനത്തില്‍ കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ് വി യെ മുഖ്യാതിധിയായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. 13.07.2017 കാലത്ത് 7 മണിക്ക് ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. ക്യാമ്പ് ആഗസ്റ്റ് 23 വരെ ഉണ്ടായിരിക്കുന്നതാണ്. ദിവസേന മൂന്നൂറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന മൂന്നു വിമാനങ്ങളാണ് ദിനം പ്രതി ചാര്‍ട്ട് ചെയ്തിരിക്കുന്നത്.  കൂടുതല്‍ ആത്മാര്‍ത്ഥതയോടെയും സന്നദ്ധതയോടെയും ക്യാമ്പ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാനും  എല്ലാ അംഗങ്ങള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി  

മുഖ്യ രക്ഷാധികാരിയായി ഹജ്ജ് കാര്യ മന്ത്രിയേയും, മറ്റു രക്ഷാധികാരികളായി ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പി. എം.ഐ.ഷാനവാസ്, എം.പി. ഇന്നസെന്റ് എം.പി. പ്രൊഫസര്‍ കെ.വി.തോമസ് എം.പി., ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് , ഗുരുവായൂര്‍ എം.എല്‍.എ, അബ്ദുള്‍ ഖാദര്‍ എ.പി, താനൂര്‍ എം.എല്‍.എ. അബ്ദുള്‍ റഹിമാന്‍.വി, മങ്കട എം.എല്‍.എ, ടി.എ.അഹമ്മദ് കബീര്‍, അരൂര്‍ എം.എല്‍.എ ആരിഫ്.എ.എം എന്നിവരെയും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനായി  ഹജ്ജ് കമ്മിറ്റി ചെയര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയേയും ജനറല്‍ കണ്‍വീനര്‍ ആയി എച്ച്.ബാബു സേട്ടിനെയും തിരഞ്ഞെടുത്തു.  ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരെ വിവിധ സബ് കമ്മിറ്റികള്‍ക്കും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നീസ്ഥാനങ്ങളിലേക്കും വ്യക്തികളെ യോഗം തിരെഞ്ഞെടുത്തു
 

Tags:    
News Summary - haj camp Organising Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.