ഹജ്ജ്​: അ​പേ​ക്ഷ ഫോ​റം വി​ത​ര​ണം ഒ​ക്​​. 16 മു​ത​ൽ

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2019ലെ ​ഹ​ജ്ജിനു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ഒ​ക്​​ടോ​ബ​ർ 16 മു​ത​ലാ​ണ്​ അ​പേ​ക്ഷ ഫോ​റം വി​ത​ര​ണം. ന​വം​ബ​ർ അ​ഞ്ചു​വ​രെ​​ അ​പേ​ക്ഷിക്കാ​ം. ഇ​ക്കാ​ര്യ​ം ഉ​ൾ​െ​പ്പ​ടു​ത്തി ഹ​ജ്ജ്​ ആ​ക്​​ഷ​ൻ പ്ലാ​ൻ 12ന്​ ​കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കും. ഇ​തി​നു​ശേ​ഷ​മേ ന​ട​പ​ടി​ ആ​രം​ഭി​ക്കൂ​.

അ​ടു​ത്ത​വ​ർ​ഷം ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​നാ​കും അ​റ​ഫ ദി​നം. ഇ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തീ​യ​തി​ക​ൾ ആ​ക്​​ഷ​ൻ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഹ​ജ്ജ്​ ന​റു​ക്കെ​ടു​പ്പ്, അ​വ​സ​രം ല​ഭി​ച്ച​വ​ർ തു​ക അ​ട​ക്കേ​ണ്ട സ​മ​യം തു​ട​ങ്ങി​യവയെല്ലാം ആ​ക്​​ഷ​ൻ പ്ലാ​നി​ൽ​ ഉ​ണ്ടാ​കു​ം. മു​ൻ​വ​ർ​ഷ​ത്തെ രീ​തി​യി​ലാ​കും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക. 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലും ബാ​ക്കി​യു​ള്ള​വ​ർ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​​ണ്​ അ​പേ​ക്ഷ​ിക്കേ​ണ്ട​ത്. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള നാ​ല്​ സ്​​ത്രീ​ക​ൾ​ക്ക്​ ഒ​രു​മി​ച്ച്​ അ​പേ​ക്ഷിക്കാ​ം.

Tags:    
News Summary - Haj application form-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.