നോർക്ക ഇടപെടൽ: ഹെയ്തിയിലെ മലയാളികൾക്ക് ആശ്വാസം

തിരുവനന്തപുരം: കരീബിയൻ രാജ്യമായ ഹെയ്തിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യൻ കോൺസൽ ജനറൽ അറിയിച്ചു.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഹെയ്തിയിലുള്ള ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും നൽകുമെന്ന് ഹെയ്തി പ്രധാനമന്ത്രി ഉറപ്പുനൽകി.

കേരളം ഹെയ്തിയിലെ ഇന്ത്യൻ കോൺസൽ ജനറൽ വഴിനടത്തിയ അഭ്യർഥനയ്ക്കാണ് ഇന്ന് അനുകൂല മറുപടി ലഭ്യമായത്. ഇന്ത്യൻ ഒദ്യോഗിക പ്രതിനിധി പ്രതിദിനം വിവരങ്ങൾ ഹെയ്തി ഭരണാധികാരികളെ അറിയിക്കുന്നതിനും വൈദ്യസഹായം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടിയും കൈക്കൊണ്ടിട്ടുള്ളതായി നോർക്കയ്ക്ക് ലഭിച്ച മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹെയ്തി അധികൃതർ കൈക്കൊണ്ട നടപടികളിൽ ഇന്ത്യൻ അസോസിയേഷനും മലയാളി ഫെഡറേഷനും സംതൃപ്തരാണെന്ന് നോർക്ക സി.ഇ.ഒ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Tags:    
News Summary - Haithy keralite security-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT