ഹാദിയയെ കാണാനെത്തിയ മെഡിക്കൽ സംഘത്തെ പൊലീസ് തടഞ്ഞു

കോട്ടയം: മതം മാറി വിവാഹം കഴിച്ചതിനെ തുടർന്ന്​ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ കാണാനെത്തിയ മെഡിക്കൽ സംഘത്തെ പൊലീസ് തടഞ്ഞു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവരുടെ നേതൃത്വത്തിലെത്തിയ മെഡിക്കൽ സംഘത്തെയാണ് പൊലീസ് തടഞ്ഞത്.

ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ സംയുക്ത കലക്​ടറേറ്റ്​ മാര്‍ച്ച് നടത്തിയിരുന്നു. മാർച്ചിന് ശേഷമാണ് പ്രവർത്തകർക്കൊപ്പം മെഡിക്കൽ സംഘം ഹാദിയയുടെ വീട്ടിൽ എത്തിയത്.  

ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവർ മാർച്ച്​ നടത്തിയത്. 

Tags:    
News Summary - Hadiya: Medical Team Stopped By Police-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.