ഹാദിയ സേലത്തേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് 11 മണിയോടെ കേരള ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ന്യൂഡൽഹി വിമാനത്താവളത്തിലേക്ക് സംഘം പോയത്. അവിടെ നിന്ന് 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തെ കോളജിലെത്തും. 

ഹാദിയയുടെ യാത്രക്കുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് കേരളാ ഹൗസ് അധികൃതർക്ക് നിർദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് യാത്രാ വേഗത്തിലാക്കിയത്. കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഹാദിയക്കൊപ്പമുണ്ട്. അതേസമയം, ഹാദിയയുടെ മാതാപിതാക്കൾ ഇന്ന് കേരളത്തിലേക്ക് മടങ്ങും. 

കേ​​ര​​ള ഹൈ​​കോ​​ട​​തി വി​​വാ​​ഹം റ​​ദ്ദാ​​ക്കി​​യ വി​​ധി നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ​, ഭ​​ർ​​ത്താ​​വ്​ ശ​​ഫി​​ൻ ജ​​ഹാ​െ​ൻ​റ കൂ​​ടെ പോ​​ക​​ണ​​മെ​​ന്നും ഭ​​ർ​​ത്താ​​വി​െ​​ന കോ​​ള​​ജി​​ലെ ര​​ക്ഷി​​താ​​വാ​​യി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള ഹാ​​ദി​​യ​​യു​​ടെ ആ​​വ​​ശ്യം ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ദീ​​പ​​ക്​ മി​​ശ്ര അ​​ധ്യ​​ക്ഷ​​നാ​​യ മൂ​​ന്നം​​ഗ ബെ​​ഞ്ച്​ അ​​നു​​വ​​ദി​​ച്ചി​​ല്ല. നേ​​ര​​ത്തെ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ലെ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളും നി​​ല​​നി​​ൽ​​ക്കു​​മെ​​ന്ന്​ വ്യ​​ക്​​​ത​​മാ​​ക്കി​​യ സു​​പ്രീം​​കോ​​ട​​തി, വി​​വാ​​ഹം റ​​ദ്ദാ​​ക്കി​​യ ഹൈ​​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ ശ​​ഫി​​ൻ ജ​​ഹാ​​ൻ ന​​ൽ​​കി​​യ അ​​പ്പീ​​ൽ ജ​​നു​​വ​​രി മൂ​​ന്നാം വാ​​രം വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും.

പൊ​​ലീ​​സി​െ​ൻ​റ സം​​ര​​ക്ഷ​​ണ​​ത്തി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം കോ​​ട​​തി​​മു​​റി​​യി​​ലെ​​ത്തി​​യ ഹാ​​ദി​​യ ത​​നി​​ക്ക്​ സ്വാ​​ത​​ന്ത്ര്യം വേ​​ണ​​മെ​​ന്നും സ്വ​​ന്തം വി​​ശ്വാ​​സ​​വും പ​​ഠ​​ന​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​ക​​ണ​​മെ​​ന്നും ഭ​​ർ​​ത്താ​​വ്​ ശ​​ഫി​​ൻ ജ​​ഹാ​​നൊ​​പ്പം ജീ​​വി​​ക്ക​​ണ​​മെ​​ന്നും മൂ​​ന്നം​​ഗ ബെ​​ഞ്ചി​​ന്​ മു​​മ്പാ​​കെ വ്യ​​ക്​​​ത​​മാ​​ക്കിയിരുന്നു. മ​​നു​​ഷ്യ​​നെ​​ന്ന പ​​രി​​ഗ​​ണ​​ന​​യാ​​ണ്​ പ്ര​​ഥ​​മ​​മാ​​യി വേ​​ണ്ട​​തെ​​ന്നും 11 മാ​​സ​​ത്തെ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ ക​​സ്​​​റ്റ​​ഡി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള ഹാ​​ദി​​യ​​യു​​ടെ ആ​​വ​​ശ്യം സു​​പ്രീം​​കോ​​ട​​തി അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Tags:    
News Summary - Hadiya going to Selam by noon today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.