തിരുവനന്തപുരം ഗുരുവായൂർ ഇന്‍റർസിറ്റി വൈകിയോടുന്നു

തിരുവനന്തപുരം: ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് രാത്രി ഒൻപതു മണിക്കേ യാത്ര തിരിക്കൂവെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. ഈ ട്രെയിൻ ഇന്ന്  എറണാകുളം ജംഗ്ഷൻ വരെ മാത്രമേ  സർവീസ് നടത്തുകയുള്ളു. വ്യാഴാഴ്ച രാവിലെ  ഗുരുവായൂരിൽ നിന്നും പുറപ്പെടേണ്ട ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തിരിക്കുന്നതിനാൽ  രാവിലെ 05:25ന്  എറണാകുളം ജംഗ്ഷനിൽ നിന്നുമാണ് സർവീസ് ആരംഭിക്കുക. പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്‍റർസിറ്റി വൈകി എത്തിയതിനാലാണ് ഇന്ന് സർവീസുകളിൽ മാറ്റം ഏർപ്പെടുത്തിയത്.

Tags:    
News Summary - guruvayoor intercity express-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.