തൊടുപുഴ: സി.പി.െഎ മുഖപത്രമായ 'ജനയുഗം' ഗുരുനിന്ദ കാട്ടിയെന്ന ആരോപണവുമായി പാർട്ടി ഇടുക്കി ജില്ല സെക്രട്ടറിയും എൽ.ഡി.എഫ് ജില്ല കൺവീനറുമായ കെ.കെ. ശിവരാമൻ. ശ്രീനാരായണഗുരു ജയന്തിക്ക് പത്രം മതിയായ പരിഗണന നൽകിയില്ലെന്നാണ് ഫേസ്ബുക് പേജിലെ കുറിപ്പിൽ ഇദ്ദേഹത്തിെൻറ വിമർശനം.
ശിവരാമെൻറ കുറിപ്പിൽനിന്ന്: 'രണ്ട് പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ച് ലേഖനങ്ങൾ എഴുതി. ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിേൻറത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും മാനേജ്മെൻറും ജനയുഗത്തിന് ഭൂഷണമല്ല'. ശിവരാമെൻറ നിലപാടിനെ പിന്തുണച്ച് ചിലർ കുറിപ്പിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഗുരുനിന്ദ എന്ന ആരോപണം ശിവരാമൻ തെളിയിക്കണമെന്നും ഗുരുദേവ ദർശനങ്ങൾ പത്രം എന്നും ഉയർത്തിപ്പിടിക്കാറുണ്ടെന്നുമായിരുന്നു പത്രാധിപർ രാജാജി മാത്യു തോമസിെൻറ പ്രതികരണം. എല്ലാ വർഷവും ഗുരുവിനെ അനുസ്മരിക്കലല്ല അദ്ദേഹത്തിെൻറ ആശയം പ്രചരിപ്പിക്കലാണ് ലക്ഷ്യം. സാധാരണ വായനക്കാരെൻറ വിമർശനം എന്ന നിലയിൽ മാത്രമാണ് ശിവരാമൻ പറഞ്ഞതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.