ഗുണ്ടൽപേട്ടിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു

ബംഗളൂരു: കേരള -കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിന് സമീപം നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറ ി യാത്രക്കാരൻ മരിച്ചു. കോഴിക്കോട് ചാലപ്പുറം ‘ശ്രീഅച്ചുതം' വീട്ടിൽ റിട്ട. ഡ​​െൻറൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡേ ാ. ഇ. രാമകൃഷ്ണ‍ ന്‍റെ മകൻ ശങ്കർ രാമകൃഷ്ണൻ (28) ആണ് മരിച്ചത്.

കോഴിക്കോട് -കൊല്ലെഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിന് സമീപമുള്ള കൂത്തുനൂരിൽ ബുധനാഴ്ച രാവിലെ 9.30ഒാടെയാണ് അപകടമുണ്ടായത്. ബംഗളൂരു ഇൻഫോസിസിൽ എൻജിനീയറായ ശങ്കർ അവധിക്കു നാട്ടിൽവന്ന്, ബംഗളൂരുവിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് കാറപകടമുണ്ടായത്.

ശങ്കർ ഒാടിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ചരക്കു േലാറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം ലോറിയുടെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. ഉടൻ തന്നെ ശങ്കറിനെ ഗുണ്ടൽപേട്ടിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ഡോ. പി.ജി. ഉഷ രാമകൃഷ്ണൻ (റിട്ട. പ്രഫ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്). സഹോദരങ്ങൾ: ലക്ഷ്മൺ (നെതർലാൻഡ്സ്), ഡോ. ജാനകി (അസി. പ്രഫ. കെ.എം.സി.ടി ഹോസ്പിറ്റൽ). സഹോദരി ഭർത്താവ്: മിഥുൻ (ദുബൈ). സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Tags:    
News Summary - Gundlupet accident Kozhikode Native dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.