Posted On
date_range Updated On
date_range പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തിപ്പിടിച്ചു; പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് അക്രമിക്കപ്പെട്ടത്.
ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മർദിച്ചത്.
സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.