എ.എസ്.െഎയുടെ കൈയിലെ തോക്കിൽനിന്ന് വെടിപൊട്ടി പൊലീസുകാരന് പരിക്ക്
മാനന്തവാടി: തോക്ക് നന്നാക്കുന്നതിനിടെ എ.എസ്.ഐയുടെ കൈയിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസുകാരന് നിസ്സാര പരിക്ക്. തലപ്പുഴ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മാവോവാദി ഭീഷണി നിലനിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ തലപ്പുഴയിൽ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയതിെൻറ ഭാഗമായി എ.ആർ ക്യാമ്പിൽനിന്നുള്ള പൊലീസ് സേനാംഗങ്ങളെയും ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്.
മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്റ്റേഷനിൽനിന്ന് ഡ്യൂട്ടിക്ക് പുറത്തേക്ക് പോകുന്നവർ തോക്ക് കൈവശം വെക്കണമെന്ന് കർശന നിർദേശവുമുണ്ട്. രാത്രിയിൽ ഡ്യൂട്ടിക്ക് പോകുന്നതിനായി തോക്ക് പരിശോധന നടത്തുന്നതിനിടെയാണ് എ.എസ്.ഐ അബു ഏലിയാസിെൻറ കൈയിലെ തോക്കിൽനിന്ന് വെടിയുതിർന്നത്. ഇതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാറിെൻറ ഇടതുകൈക്കാണ് പരിക്കേറ്റത്.
കഴിഞ്ഞയാഴ്ച ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഷൻ കെട്ടിടത്തിലെ ടൈലിനും ചെറിയ കേടുപാടുകൾ പറ്റി. കൽപറ്റ എ.ആർ ക്യാമ്പിലെ എ.എസ്.െഎയായ അബു ഏലിയാസ് മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്നതിെൻറ പേരിൽ നടപടിക്ക് വിധേയനായിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.