Posted On
date_range Updated On
date_range കോട്ടയത്ത് മധ്യവയസ്കൻ വെടിയേറ്റു മരിച്ചു
കോട്ടയം: പാലാ ഉഴവൂരിൽ മധ്യവയസ്കൻ വെടിയേറ്റു മരിച്ചു. ഉഴവൂർ കടപ്പനാൽ ഷാജു ഇസ്രയേൽ (55) ആണ് മരിച്ചത്. രാവിലെ 7.45ന് വീടിനുള്ളിൽ വെച്ചായിരുന്നു സംഭവം. തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്ന് സംശയിക്കുന്നു. 30 വർഷമായി എസ്.ബി.ബി.എൽ-11711 സിംഗിൾ ബാരൽ തോക്ക് ഉപയോഗിക്കുന്നയാളാണ് ഷാജു. തോക്ക് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ ഷൈല. മൂന്ന് പെൺ മക്കളിൽ രണ്ടുപേർ വിദേശത്തും ഒരാൾ മണിപ്പാലിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.