Posted On
date_range Updated On
date_range നിര്‍മാണ ജോലിക്കെത്തിയ ഇതരസംസ്ഥാന യുവാവിനെ വെടിവെച്ചു; വീട്ടുടമ കസ്റ്റഡിയില്‍
ആലുവ: നിര്‍മാണ ജോലിക്കത്തെിയ ഇതരസംസ്ഥാന യുവാവിനുനേരെ വീട്ടുടമ വെടിവെച്ചു.ഞായറാഴ്ച ഉച്ചയോടെ ആലുവ ബിവറേജസ് ഷോപ്പിന് സമീപം വിജയ് എന്നയാളുടെ വീട്ടിലാണ് സംഭവം. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ശൈഖ് മാനുവലിനാണ് (38) വെടിയേറ്റത്. പക്ഷികളെ വെടിവെക്കുന്ന തോക്കാണ് ഉപയോഗിച്ചത്. തൊഴിലാളിയുടെ തുടയില്‍ മൂന്ന് ഇഞ്ച് ഉള്ളില്‍ കയറിയ വെടിയുണ്ട നജാത്ത് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇയാള്‍ സുഖം പ്രാപിച്ചുവരുന്നു. വിജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു തൊഴിലാളികളാണ് വെടിയേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്കെതിരെ കൊലപാതകശ്രമത്തിനും അനധികൃതമായി ആയുധം ഉപയോഗിച്ചതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.