Posted On
date_range Updated On
date_range ട്രെയിൻ തടഞ്ഞ കേസിൽ ജിഗ്നേഷ് മേവാനിയെ വെറുതെവിട്ടു
അഹ്മദാബാദ്: ഗുജറാത്ത് സർക്കാർ നയങ്ങൾക്കെതിരെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച കേസിൽ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 30 പേരെ കോടതി വെറുതെവിട്ടു.
പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് അഹ്മദാബാദ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പി.എൻ. ഗോസ്വാമിയുടെ വിധി. 2017ൽ റെയിൽ റോകോ പ്രതിഷേധത്തിന്റെ ഭാഗമായി കലുപുർ റെയിൽവേ സ്റ്റേഷനിൽ രാജധാനി ട്രെയിൻ 20 മിനിറ്റോളം തടഞ്ഞ കേസിലാണ് വിധി. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.