തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരി. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. ജയിലിലെ 14ാം േബ്ലാക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ.
വധശിക്ഷ ലഭിച്ചവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണ്. എന്നാൽ, അപ്പീൽ സാഹചര്യമുള്ളതിനാൽ അതുണ്ടായില്ല. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ സെല്ലിൽ തന്നെയായിരുന്നു. എന്നാൽ, സഹതടവുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്പെഷൽ ജയിലിലേക്ക് മാറ്റി.
ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി പാറശ്ശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മക്ക് കഴിഞ്ഞദിവസമാണ് കോടതി വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.