കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകിയെന്ന കേസിൽ മൊഴിമാറ്റി 14 വയസ്സുകാരൻ. നേരത്തേ പൊലീസിനോട് പറഞ്ഞ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പുതിയ മൊഴി.
ഇതോടെ കസ്റ്റഡിയിലെടുത്തിരുന്ന അമ്മൂമ്മയുടെ ആൺസുഹൃത്ത് വടുതലയിൽ താമസിച്ചുവന്നിരുന്ന തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടറെ പൊലീസ് വിട്ടയച്ചു.
അഭിഭാഷകനെ കാണാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. കുട്ടി മൊഴിമാറ്റിയതോടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൊഴി മാറ്റാനിടയായ സാഹചര്യം, നേരത്തേ എന്തുകൊണ്ടാണ് അത്തരത്തിലൊരു മൊഴി നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.