ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നയാളെ വിട്ടയച്ചത് സാമൂഹിക നീതിയോടുള്ള വെല്ലുവിളി -ഡോ. വത്സൻ എബ്രഹാം

കുമ്പനാട്: കുഷ്ഠരോഗികളുടെയും വേദനിക്കുന്നവരുടെയും ഉദ്ധാരണത്തിനു വേണ്ടി കരുണയോടെ പ്രവർത്തിച്ച ജീവകാരുണ്യ പ്രവർത്തകനും മനുഷ്യസ്നേഹിയുമായ ഗ്രഹാം സ്റ്റൈയിൻസിനെയും അദ്ദേഹത്തിന്റെ രണ്ടു ആൺമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി മഹേന്ദ്ര ഹെമ്പ്രാമിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് വിട്ടയച്ച ഒഡീഷ സംസ്ഥാന സർക്കാരിന്റെ നടപടിയെ ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം അപലപിച്ചു. തീരുമാനത്തിൽ ആശങ്കയും വേദനയും അറിയിക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങൾ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും പുനരുത്ഥാനത്തെയും ഓർക്കുന്ന ഈ പ്രത്യേക ആഴ്ചയിൽ തന്നെ ക്രൂരനായ കുറ്റവാളിയെ വിട്ടയച്ചത് ക്രൈസ്തവ സമൂഹത്തിന്റെ വേദനയും ആശങ്കകളും വർധിപ്പിക്കുന്ന നടപടിയാണ്. ഗ്രഹാം സ്റ്റെയിൻസും അവരുടെ മക്കളും സഹിച്ച ക്രൂരമരണത്തിൽ ഇന്ത്യയും ലോകവും സഭകളും ഞെട്ടിവിറച്ചതാണ്. ഈ സമയത്ത് ആ കുറ്റവാളികളെ മോചിപ്പിക്കുന്നത് സാമൂഹിക നീതിയുടെ ആത്മാവിനോടുള്ള വെല്ലുവിളിയാണ്.

ഒഡിഷ സർക്കാർ തീരുമാനം പുനപരിശോധിക്കണം. എല്ലാ മനുഷ്യരുടെയും മനസാക്ഷി ഈ വിഷയത്തിന്റെ നീതിയിലേക്കും നൈതികതയിലേക്കും ശ്രദ്ധ പതിപ്പിക്കണം. നീതിയും സത്യവും സമാധാനവും എപ്പോഴും ഉയർന്നു നിൽക്കണം. ഗ്രഹാം സ്റ്റൈൻസിന്റെ കുടുംബത്തോട് സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് ഡോ. വത്സൻ എബഹാം പറഞ്ഞു.

ഒ​ഡി​ഷ​യി​ലെ മ​നോ​ഹ​ർ​പു​ർ ​ഗ്രാ​മ​ത്തി​ൽ 1999 ജ​നു​വ​രി 22ന് ​അ​ർ​ധ​രാ​ത്രിയാണ് കു​ഷ്ഠ​രോ​​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ആ​സ്‌​ട്രേ​ലി​യ​ന്‍ സു​വി​ശേ​ഷ​ക​നാ​യ ​ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും (58) മ​ക്ക​ളാ​യ തി​മോ​ത്തി (10), ഫി​ലി​പ്പ് (ഏ​ഴ്) എ​ന്നീ മ​ക്ക​ളെ​യും ജീ​വ​നോ​ടെ ക​ത്തി​ച്ചു കൊ​ന്നത്. മ​നോ​ഹ​ർ​പു​ർ ​ഗ്രാ​മ​ത്തി​ൽ പ​ള്ളി​ക്കു മു​ന്നി​ൽ നി​ർ​ത്തി​യ വാ​ഹ​ന​ത്തി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സ്റ്റെ​യി​ൻ​സും ര​ണ്ട് മ​ക്ക​ളും. ജ​യ്ഹ​നു​മാ​ൻ വി​ളി​ച്ചെ​ത്തി​യ സം​ഘം ഇ​വ​രെ വാ​ഹ​ന​ത്തി​നു​ള്ളി​ലി​ട്ട് ക​ത്തി​ച്ചു. ഭാ​ര്യ ഗ്ലാ​ഡി​സും മ​ക​ൾ എ​സ്ത​റും കൂ​ടെ​യി​ല്ലാ​ത്ത​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

25 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ തു​ട​രു​ന്ന കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ മ​ഹേ​ന്ദ്ര ഹെം​ബ്രാ​മി​നെ (50) ന​ല്ല​ന​ട​പ്പ് പ​രി​ഗ​ണി​ച്ച് മോ​ചി​പ്പി​ക്കാനാണ് സം​സ്ഥാ​ന ത​ട​വ് അ​വ​ലോ​ക​ന ബോ​ർ​ഡ് തീ​രു​മാ​നി​ച്ചത്. ബു​ധ​നാ​ഴ്ച​യാ​ണ് ഹെം​ബ്രാം ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. 

Full View


Tags:    
News Summary - Graham Staines murder convict released on grounds of ‘good behaviour’is unacceptable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.