കാലിക്കറ്റിൽ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം പുനരാരംഭിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പുനരാരംഭിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോള്‍ഡര്‍ കവറില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിലച്ചിരുന്നു.

ബി.എ, ബി.എസ് സി, ബി.കോം, ബി.എഡ് കോഴ്‌സുകളിലെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണമാണ് മുടങ്ങിയിരുന്നത്.

ജോലി, തുടര്‍പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച ഒട്ടേറെ പേരെ ഇതു പ്രതികൂലമായി ബാധിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങിയത് വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതോടെയാണ് കവറുകള്‍ ലഭ്യമാക്കി പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍, പുതുതായി എത്തിച്ച കവര്‍ ഗുണമേന്മയില്ലാത്തതാണെന്ന് ആക്ഷേപമുണ്ട്.

Tags:    
News Summary - Graduation certificate distribution resumed in Calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.