കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് ബിരുദ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കലവൂർ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് ബിരുദ വിദ്യാർഥിനി മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് വള്ളികാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ (19) ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന വിനീതക്ക് സാരമായി പരിക്കേറ്റു. ലക്ഷ്മി സ്കൂട്ടറിന്‍റെ പിന്നിലായിരുന്നു. കലവൂർ ജങ്ഷന് വടക്ക് വശം വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. പ്രീതികുളങ്ങര അത്ലറ്റിക് ഗ്രൗണ്ടിൽ പരിശീലനത്തിന് പോകുകയായിരുന്നു ഇരുവരും.

അമ്പലപ്പുഴ ഗവ. കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയായിരുന്നു ലക്ഷ്മി. മാതാവ്: മഞ്ജു. സഹോദരൻ: നന്ദകുമാർ.

Tags:    
News Summary - Graduate student dies after container lorry hits scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.