ഒമ്പതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ ബിരുദ വിദ്യാർഥി പിടിയിൽ

അഞ്ചാലുംമൂട്: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ ബി​രു​ദ വി​ദ്യാ​ർ​ഥി പി​ടി​യി​ലാ​യി. പ്രാ​ക്കു​ളം സ്വ​ദേ​ശി നി​ഖി​ലി​നെ (20) യാ​ണ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

അ​ഞ്ചു മാ​സം മു​മ്പാ​ണ് പെ​ൺ​കു​ട്ടി​യെ നി​ഖി​ലിെ​ൻ​റ വീ​ട്ടി​ൽ ​െവ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. പെ​ൺ​കു​ട്ടി​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്ന് കു​ട്ടി​യു​ടെ അ​മ്മ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നും അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Graduate student arrested for making 9th std girl pregnant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.