പ്ലസ്ടു പരീക്ഷക്കിടയിൽ ആൾമാറാട്ടം; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

നാദാപുരം: നാദാപുരം കടമേരിയിൽ പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർഥി അറസ്റ്റിൽ. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിൽ (18) ആണ് അറസ്റ്റിലായത്. ആർ.എ.സി. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർഥിക്ക് പകരം ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്.

ഹാൾ ടിക്കറ്റിൽ കൃതൃമം നടത്തിയാണ് ഇസ്മായിൽ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടം പിടിക്കപ്പെട്ടത്. തുടർന്ന് പരീക്ഷ ഡ്യൂട്ടിയിലുള്ള അധ്യാപകൻ മുതിർന്ന അധ്യാപകനെ വിവരമറിക്കുകയും, മുതിർന്ന അധ്യാപകൻ വിദ്യാഭ്യാസ അധികൃതർക്കും പൊലീസിനും പരാതി നൽകുകയും ചെയ്തു.

പരാതി ലഭിച്ച ശേഷം നാദാപുരം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂളും ജില്ലാ വിദ്യാഭ്യാസ അധികൃതരും അറിയിച്ചു.

Tags:    
News Summary - Graduate student arrested for impersonating during Plus Two exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.