വിഴിഞ്ഞത്ത് സെപ്റ്റംബറിൽ കപ്പലെത്തിക്കാൻ സർക്കാർ

തിരുവനന്തപുരം: തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കിയതിന് പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി തുടങ്ങി. നിർമാണ സാമഗ്രികൾ എത്തിക്കാൻ ശ്രമമാരംഭിച്ചു.

400 മീറ്റർ ബെർത്ത് നിർമാണം പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ മലയാളികൾക്ക് ഓണസമ്മാനമായി ആദ്യ കപ്പൽ എത്തിക്കുമെന്നാണ് സർക്കാറിന്‍റെ പ്രഖ്യാപനം. ഇതിനായി ഓവർടൈം അടക്കം പ്രയോജനപ്പെടുത്തി ദ്രുതഗതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് കമ്പനിക്ക് സർക്കാറിന്‍റെ നിർദേശം.

പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. പുലിമുട്ട് നിർമാണത്തിന് പ്രതിദിനം 15,000 ടൺ കല്ലുകൾക്ക് ഇടുന്നത് 30,000 ടൺ ആയി വർധിപ്പിക്കും. നിർമാണം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തുമായുള്ള ബാർജുകൾ വിഴിഞ്ഞത്തെത്തിക്കും.

Tags:    
News Summary - Govt to deliver the ship to Vizhinjam Port in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.