ശബരിമല: യുവതി പ്രവേശനത്തെ തുടർന്ന് ദേവസ്വം ബോർഡിെൻറ അനുമതിയില്ലാതെ ക്ഷേത്ര നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം ചോദിച്ചുള്ള കത്ത് ബോർഡ് തന്ത്രി ക്ക് കൈമാറി. ദേവസ്വം കമീഷണർ സന്നിധാനത്ത് എത്തിച്ച കത്ത് ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാർ വഴി തന്ത്രിക്ക് കൈമാറുകയായിരുന്നു.
15 ദിവസത്തിനകം മറുപടി നൽകണം. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ശബരിമല ക്ഷേത്രത്തിെൻറ നട അടക്കാനും ശുദ്ധിക്രിയ നടത്താനും ബോർഡിെൻറ അനുമതി ആവശ്യമാണെന്നും ആചാരലംഘനം ഉണ്ടായാൽ പോലും തന്ത്രി ബോർഡ് അധികൃതരോട് ആവശ്യപ്പെട്ട ശേഷം അവരുടെ രേഖാമൂലമുള്ള ഉത്തരവിെൻറ അടിസ്ഥാനത്തിേല നടപടി സ്വീകരിക്കാവൂ എന്ന് ദേവസ്വം കമീഷണർ എൻ. വാസു പറഞ്ഞു.
തന്ത്രിയുേടത് തെറ്റായ നടപടിയായാണ് ബോർഡ് കാണുന്നതെന്നും കമീഷണർ പറഞ്ഞു. തന്ത്രിയെ പേടിക്കേണ്ട കാര്യമില്ലെന്നും തന്ത്രി ദേവസ്വം ബോർഡിന് മുകളിലല്ലെന്നും ബോർഡ് അംഗം പാറവിള വിജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.