1,095 ദിവസങ്ങളിൽ 328 ദിവസവും ഗവർണർ കേരളത്തിനു പുറത്ത്; യാത്ര വിവാദം, സുരക്ഷ സംബന്ധിച്ച യോഗം ഇന്ന്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സർക്കാറും തമ്മിലുള്ള പോര് തെര​ുവ് യുദ്ധമായി മാറിയിരിക്കയാണ്. ഇതിനിടെ, ഗവർണറുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറിയതുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ ചൊവ്വാഴ്ച കൂടിയാലോചനകൾ നടക്കും.

സെഡ് പ്ലസ് സുരക്ഷാച്ചുമതല സി.ആർ.പി.എഫിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതിനകം ലഭിച്ചു കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളില്ല. രാജ്ഭവനിലും സി.ആർ.പി.എഫ് തന്നെയാകും ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. എന്നാൽ, രാജ്‌ഭവൻ മന്ദിരത്തി​െൻറ സുരക്ഷ പൊലീസിന് തന്നെയാകുമെന്നറിയുന്നു. ഇതിനുപുറമെ, സഞ്ചാരപാതയിൽ സുരക്ഷയൊരുക്കുന്നതും സുരക്ഷാ വാഹനങ്ങൾ ലഭ്യമാക്കുന്നതും പൊലീസായിരിക്കും.

ഇതിനിടെ, കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്താണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തായിരിക്കുകയാണ്. ഈ വിഷയത്തിൽ നേരത്തെ നിരവധി തവണ രാജ്ഭവനോട് വിവരാവ കാശ നിയമപ്രകാരം ചോദിച്ചതിന് മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ, മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണീ വിവരം പുറത്തുവിട്ടത്.

2021 ജൂലൈ 29 മുതൽ ഈ മാസം ഒന്നു വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഇതോടെ, ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടി കയിലും ഇദ്ദേഹം ഇടം നേടി. 2019 സെപ്റ്റംബറി ലാണ് ആരിഫ് മുഹമ്മദ് ഖാൻ ഖാൻ കേരളത്തിൽ ഗവർണറായി ചുമതലയേറ്റത്.

ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്‌ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭ രണ വകുപ്പു പുറത്തുവിട്ടത്. യാത്രകളിലേറെയും ജന്മദേശമായ യുപിയിലേക്കായിരുന്നു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര നടത്തി.

Tags:    
News Summary - Governor's security: A special meeting will be held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.