യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിൽ നാളെ ഗവർണറുടെ കോലം കത്തിക്കും -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: യൂണിവേഴ്സിറ്റികളെ ഹിന്ദുത്വവത്കരിക്കാനുള്ള ഗവർണറുടെ ഗൂഢനീക്കത്തിനെതിരെ കാമ്പസുകളിലും തെരുവുകളിലും ശക്തമായ വിദ്യാർഥി പ്രതിഷേധം ഉയർത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം പറഞ്ഞു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും വ്യാഴാഴ്ച ഗവർണറുടെ കോലം കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടിക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകും.

കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ നിയമിക്കുന്ന ഗവർണറുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണറെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് നിയമസഭയിൽ പാസാക്കാൻ സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ആദിൽ ആവശ്യപ്പെട്ടു.

കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗങ്ങളായി ഗവർണറുടെ നോമിനേഷനിൽ വന്നത് മുഴുവൻ എ.ബി.വി.പി പ്രവർത്തകരായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വി.സി പദവിയിലേക്കും ഗവർണർ ശുപാർശ ചെയ്തതും സംഘ്പരിവാർ പശ്ചാത്തലത്തിലുള്ള ആളെയാണ്. സർവകശാലകളുടെ കാവിവത്കരണത്തിന് ഗവർണർ നേരിട്ട് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Governor's effigy will be burnt tomorrow at university headquarters -fraternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.