ആശ്വാസ വാക്കുമായി ഗ​വ​ർ​ണ​ർ; വ​ന്യ​മൃ​ഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നു

വയനാട്: വയനാട്ടിൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളിൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാന്‍റെ സ​ന്ദ​ർ​ശനം തുടങ്ങി. രാവിലെ പടമലയിൽ ബേലൂർ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവർണർ അവിടെ 15 മിനിട്ട് ചെലവഴിച്ചു.

കൂടാതെ, പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താൽകാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീടും കടുവയുടെ ആക്രമണത്തിൽ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും മൂന്നാഴ്ച മുമ്പ് കാട്ടാന ആക്രമണത്തിൽ ഗുരുതരായി പരിക്കേറ്റ കിടപ്പിലായ 16കാരന്‍റെ വീടും ഗവർണർ സന്ദർശിക്കുന്നുണ്ട്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ വ​നം മ​ന്ത്രി​യോ മു​ഖ്യ​മ​ന്ത്രി​യോ വ​യ​നാ​ട്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ സ​ർ​ക്കാ​റി​നെ​തി​രെ പോ​ർ​മു​ഖം തു​റ​ന്ന്​ മു​ന്നോ​ട്ടു​ പോ​കു​ന്ന ഗ​വ​ർ​ണ​ർ എ​ത്തു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ സ​ന്ദ​​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ർ​ശ​ന സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ പൊ​ലീ​സ്​ ഒ​രു​ക്കിയിട്ടുള്ളത്.

ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് നേതാവും സ്ഥലം എം.പിയുമായ രാഹുൽ ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയത്. പടമലയിൽ വേലൂർ മഗ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീടും പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താൽകാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീടും കടുവയുടെ ആക്രമണത്തിൽ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിച്ചു.

ഗൃഹസന്ദർശനങ്ങൾ കഴിഞ്ഞ് കൽപറ്റയിലെത്തിയ രാഹുൽ ഗാന്ധി തോൽപ്പെട്ടി, പുളിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് സംസാരിച്ചു. തുടർന്ന് വന്യമൃഗ ആക്രമണങ്ങളെ കുറിച്ചുള്ള യോഗത്തിലും രാഹുൽ ഗാന്ധി സംബന്ധിച്ചിരുന്നു.

Tags:    
News Summary - Governor Visiting the homes of those killed in wild animal attacks in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.