കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത് വേദനജനകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എ ന്നാൽ, പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് നിർമാ ണ മേഖലയെ കൂടുതൽ ബോധവാന്മാരാക്കാൻ ഇത് സഹായിെച്ചന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്. ഉപഭോക്താവിെൻറ താൽപര്യങ്ങളെ സംരക്ഷിക്കാനുള്ള കടമ റിയൽ എസ്റ്റേറ്റ് മേഖലക്കുണ്ട്. ധാരാളം തൊഴിലവസരങ്ങൾ നൽകാൻ സാധിക്കുന്ന മേഖലയാണ് ഇത്. എങ്കിലും നിരവധി നിയമങ്ങളുടെ നൂലാമാലകളിൽ പെട്ട് ഈ മേഖല അനിശ്ചിതത്വത്തിലായിരിക്കുകയാണ്. െക്രഡായ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
െക്രഡായ് കേരള ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ക്രെഡായ് ദക്ഷിണേന്ത്യ വൈസ് പ്രസിഡൻറ് നാഗരാജ് റെഡ്ഡി, അനറോക് ഗ്രൂപ് ചെയർമാൻ അനുജ് പുരി, െക്രഡായ് മുൻ ദേശീയ ഉപാധ്യക്ഷന്മാരായ പ്രകാശ് ചെല്ല, എസ്.എൻ. രഘുചന്ദ്രൻ നായർ, നാഗരാജ് റെഡ്ഡി, െക്രഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.