തിരുവനന്തപുരം: ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നേരത്തെ കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി അധ്യക്ഷനും പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണര്‍ പദവിയെ ബി.ജെ.പി വക്താവ് സ്ഥാനമാക്കി അദ്ദേഹം തരംതാഴ്ത്തി. പറയുന്ന ഒരു കാര്യത്തിലും സ്ഥിരതയില്ലാത്ത വ്യക്തിയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി സില്‍വര്‍ ലൈനിന് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സർവേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിലെ ആറാം വകുപ്പനുസരിച്ച് സര്‍വേ നടത്താന്‍ അനുമതിയുണ്ടോയെന്ന വിഷയമാണ് ഹൈകോടതി പരിഗണിച്ചത്. സിംഗില്‍ ബെഞ്ച് സര്‍വേ നടത്താന്‍ പറ്റില്ലെന്ന് വിധിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി.
കേന്ദ്ര സര്‍ക്കാറിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനുമതിയില്ലാതെ സ്ഥലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സാമൂഹികാഘാത പഠനം നടത്താന്‍ മാത്രം ഹൈകോടതി അനുമതി നല്‍കിയത്. സില്‍വര്‍ ലൈന്‍ സമരവുമായി യു.ഡി.എഫ് മുന്നോട്ടുപോകും. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണം എല്ലാ പോഷക സംഘടനകളിലും ഉണ്ടാക്കിയ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഫലമായാണ് കണ്ണൂരിലെ വ്യവസായ സ്ഥാപനം പൂട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.