നയപ്രഖ്യാപനത്തിലെ പൗരത്വ പരാമർശങ്ങൾ; വിയോജിപ്പുമായി ഗവർണർ, നിയമവശം പരിശോധിക്കും

തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം ഉൾപ് പെടുത്തിയതിൽ സംസ്ഥാന സർക്കാറിനോട്​ ഗവർണർ വിശദീകരണം തേടി. സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവർണർക് ക്​ രേഖാമൂലം വിശദീകരണം നൽകാനും നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര വിമർശനത്തിൽ ഉറച്ചുനിൽക്കാനും സംസ്ഥാന സർക്ക ാർ തീരുമാനിച്ചിരിക്കുന്നതിനിടെയാണ്​ ഗവർണറുടെ നീക്കം. നിയമസഭാ സമ്മേളനം ജനുവരി 29നാണ്​ ആരംഭിക്കുന്നത്​.

സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തെ എന്തുകൊണ്ട്​ എതിർക്കുന്നെന്ന്​ വിശദീകരിക്കുന്ന ഭാഗം സംബന്ധിച്ചാണ്​ ഗവർണർ വിശദീകരണം തേടിയത്​. സി.എ.എ സംസ്ഥാനത്തി​​െൻറ അധികാരപരിധിയിൽ വരാത്ത വിഷയമാണ്​. അതെങ്ങനെയാണ്​ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്​ തുടങ്ങിയ കാര്യങ്ങളിലാണ്​ വിശദീകരണം ആവശ്യപ്പെട്ടത്​ ​.
ഗവർണർക്ക്​ മറുപടി നൽകുന്നതിനൊപ്പം നയപ്രഖ്യാപന പ്രസംഗത്തിൽ സി.എ.എക്കെതിരായ വിമർശനം നിലനിർത്താനാണ്​ സർക്കാർ തീരുമാനമെന്നാണ്​ സൂചന.

നിലവിലെ രൂപത്തിൽതന്നെ നയപ്രഖ്യാപനപ്രസംഗം നൽകിയാൽ ​ ഗവർണർക്ക്​ അംഗീകരിക്കേണ്ടിവരും. പക്ഷേ, തനിക്ക്​ അഭിപ്രായവ്യത്യാസമുള്ള ഭാഗം പ്രസംഗത്തിൽ ഒഴിവാക്കാൻ ഗവർണർക്ക്​ കഴിയും. സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന്​ മാറി സ്വന്തമായി പ്രസംഗിക്കാൻ ഗവർണർക്ക്​ അധികാരവും അവകാശവുമില്ലെന്നാണ്​ നിയമജ്ഞരുടെയും സർക്കാറി​​െൻറയും നിലപാട്​. അതുകൊണ്ടുതന്നെ ഗവർണറുടെ അടുത്ത നിലപാട്​ നിർണായകമാണ്​. ഒപ്പം റിപ്പബ്ലിക്​ ദിനത്തിൽ ഗവർണറുടെ പ്രസംഗവും ശ്രദ്ധേയമാവുകയാണ്​. ഇന്ന്​ ഗവർണർ സർക്കാറും പ്രതിപക്ഷവുമായി അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ പരാമർശിച്ചാൽ പോര്​ ഇനിയും ശക്തമാവും.

Tags:    
News Summary - governor arif muhammed khan seeks legal advice in government's policy announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.