സി.എ.എ: സുപ്രീംകോടതിയെ സമീപിക്കും മുമ്പ് സർക്കാർ അനുമതി തേടിയില്ല; വിശദീകരണം തേടും -ഗവർണർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ്​ തന്നെ അറിയിക്കണമായിരുന്നുവ െന്ന്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. കേ​ന്ദ്രനിയമത്തിനെതിരെ സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുന്നതിനു മുമ്പ്​ ഗവർണറെ അറിയിക്കേണ്ടതുണ്ട്​. ചട്ടങ്ങൾ പ്രകാരം ഇത്​ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങൾക്ക്​ മുന്നിൽ ഗവർണർ റൂൾസ്​ ഓഫ്​ ബിസിനസ്​ ചട്ടം വായിച്ചുകൊണ്ട്​ ഗവർണർ പറഞ്ഞു.

റൂൾസ്​ ഓഫ്​ ബിസിനസ് ചട്ടം 34 അനുസരിച്ച്​ ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാറിന്​ ഇക്കാര്യത്തിൽ ഉത്തരവിറക്കാനാവില്ല. ഗവർണറുടെ അനുമതിയില്ലാതെ സർക്കാറിന്​ എങ്ങനെ സുപ്രീംകോടതിയെ സമീപിക്കാൻ സാധിക്കും.?

സർക്കാർ നടപടികൾ ഭരണഘടനാനുസൃതമായിരിക്കണം. തൻെറ ചുമതല എന്താണെന്ന്​ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്​. ഭരണഘടന സംരക്ഷണമാണ്​ തൻെറ ചുമതല. നിയമപ്രകാരം മാത്രമാണ്​ താൻ പ്രവർത്തിക്കുന്നത്​. നിയമവം ഭരണഘടനയും എല്ലാത്തിനുമ മുകളിലാണ്​. റൂൾസ്​ ഓഫ്​ ബിസിനസ് ചട്ടം ലംഘിച്ചതിന്​ സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടുമെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - governor against kerala government -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.